KOYILANDY DIARY.COM

The Perfect News Portal

വീട്ടമ്മയേയും മകളെയും തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വീട്ടമ്മയേയും മകളെയും തട്ടിക്കൊണ്ടുപോയതായി പരാതി. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇരുവരേയും യുവാവ് തട്ടിക്കൊണ്ടു പോയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. പല സ്ത്രീകളെയും കെണിയില്‍ വീഴ്ത്തുന്ന യുവാവാണ് വീട്ടമ്മയേയും കടത്തി കൊണ്ടു പോയതെന്ന് സംശയിക്കുന്നു. ഫെയ്സ്ബുക്ക് ഉപയോഗിക്കുമ്പോള്‍ വീട്ടമ്മമാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് കുണ്ടൂപറമ്പ്‌ സ്വദേശിനിയായ ദീപ്തി അഞ്ചു വയസ്സുകാരി മകള്‍ ശിഖ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച കാണാതായത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് ഭര്‍ത്താവ് പ്രമോദ്. മൂത്ത മകന്‍ സഞ്ജയ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വീടു വിട്ടിറങ്ങുന്നെന്ന് ദീപ്തിയുടെ കുറിപ്പും കണ്ടെത്തി. കേസന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത്.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിന്റെ ഫോണ്‍ നമ്പറോ വിശദാംശങ്ങളോ കണ്ടെത്താന്‍ പോലീസിനായില്ല. ഭര്‍ത്താവിന്റെ പേരിലെടുത്ത രഹസ്യ നമ്പറില്‍ നിന്നുമായിരുന്നു യുവാവുമായി ബന്ധപ്പെട്ടിരുന്നത്. സംഭവത്തിന് പിന്നില്‍ വന്‍ ശൃംഖലകള്‍ ഉണ്ടെന്നും സൂചനയുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!