KOYILANDY DIARY

The Perfect News Portal

യുവാവിനെയും ഭാര്യയെയും വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ആയുധങ്ങള്‍ കണ്ടെത്തി

വളയം: ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്ത് യുവാവിനെയും ഭാര്യയെയും വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന ആയുധം തെളിവെടുപ്പിനിടയില്‍ പോലീസ് കണ്ടെത്തി. ഒരു വാക്കത്തിയും ഒരു സ്റ്റീല്‍ ദണ്ഡും രണ്ടു പട്ടികകളുമാണ് പോലീസ് കണ്ടെത്തിയത്.

കോക്കണ്ടേരി കുനിയില്‍ പുരുഷോത്തമന്‍, ഭാര്യ സുജാത എന്നിവരെയാണ് കഴിഞ്ഞ ജനുവരിയില്‍ കൊയമ്പ്രം പാലം സ്വദേശികളായ ഒന്‍പതംഗ സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കേസില്‍ കോടതിയില്‍ കീഴടങ്ങിയ അഞ്ചു പ്രതികളെ കസ്റ്റഡിയില്‍വാങ്ങി സംഭവസ്ഥലത്തെത്തിച്ച്‌ പോലീസ് തെളിവെടുപ്പുനടത്തി.

ഇതിനിടയിലാണ് കൊയമ്പ്രം പാലത്തിനു സമീപത്തെ പറമ്പില്‍നിന്ന് പ്രതികള്‍ കാണിച്ചുകൊടുത്തത് പ്രകാരം ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നു കരുതുന്ന വാക്കത്തി പോലീസ് കണ്ടെത്തിയത്. വാക്കത്തി ശാസ്ത്രീയപരിശോധനയ്ക്കായി അയക്കുമെന്നും വളയം പോലീസ് പറഞ്ഞു. ഒന്‍പതു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴുപേര്‍ കോടതിയില്‍ കീഴടങ്ങുകയും ഒരാളെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഒരു പ്രതി അക്രമം നടന്ന് തൊട്ടടുത്ത ദിവസം വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *