KOYILANDY DIARY

The Perfect News Portal

നന്‍മയുടെ സന്ദേശവാഹകരാവാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കഴിയണം: ഇ.ടി. മുഹമ്മദ് ബഷീര്‍

താമരശ്ശേരി: പിന്നാക്ക-മര്‍ദിത ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്ന ലക്ഷ്യമാണ് മുസ്ലിംലീഗ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. പൂനൂര്‍ ടൗണ്‍ മുസ്ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നന്‍മയുടെ സന്ദേശവാഹകരാവാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കഴിയണം. മുസ്ലിംലീഗിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിലെ ഒരുഭാഗം സാമൂഹിക പ്രവര്‍ത്തനമാണ്. നേരിന്റെ രാഷ്ട്രീയത്തില്‍ മാത്രമാണ് ലീഗ് ഉറച്ചുനിന്നത്. താത്കാലിക ലാഭത്തിനുവേണ്ടി നില്‍ക്കാത്തത് കാരണം ധാരാളം പഴികേട്ട പ്രസ്ഥാനമാണിത്. എന്നാല്‍ മുസ്ലിംലീഗ് എടുത്ത നിലപാടുകള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.പി. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് പാലക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടറേറ്റ് നേടിയ പ്രമുഖ സംരംഭകന്‍ അബ്ദുറഹിമാന്‍ വി.ഒ.ടി.യെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. റസാഖ്, മുന്‍ എം.എല്‍.എ. വി.എം. ഉമ്മര്‍, അഹമ്മദ് കുട്ടി ഉണ്ണികുളം, നാസര്‍ എസ്റ്റേറ്റ് മുക്ക്, നജീബ് കാന്തപുരം, റഷീദ് വെങ്ങളം, കെ. ഉസ്മാന്‍, പി.എസ്. മുഹമ്മദലി, മോയത്ത് മുഹമ്മദ്, സി.പി. ബഷീര്‍, സി.പി. കരീം, പി.പി. ലത്തീഫ്, യു.കെ. അബ്ദുറഹിമാന്‍, എം.പി. അഷ്റഫലി, പി.എച്ച്‌. ഷമീര്‍, സെക്രട്ടറി സിദ്ദീഖ് സ്കൈവേ, മന്‍സൂര്‍ അവേലം എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *