KOYILANDY DIARY

The Perfect News Portal

മൂന്നുവയസുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ

അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർ.ഡി.ഡി.എല്ലിലാണ് പരിശോധന നടത്തിയത്. തിരുവോണ നാളിലാണ് ഷോളയൂരിലെ കുട്ടിയെ നായ കടിച്ചത്.

തിരുവോണ ദിവസം വീട്ടുമുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ആദിവാസി ബാലനെയാണ് നായ ആക്രമിച്ചത്. ഷോളയൂർ സ്വർണപിരിവിൽ മണികണ്ഠന്റെയും പാർവതിയുടെയും മകൻ ആകാശിനാണ് (3) 8ന് വൈകിട്ട് ആറോടെ പട്ടിയുടെ കടിയേറ്റത്. കണ്ണിനോടു ചേർന്ന് ഒന്നിലേറെ മുറിവുകളുണ്ട്. കുട്ടിയെ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: കെ.എസ്.എഫ്.ഇ. നന്തി ശാഖ 13ന് ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും

Advertisements

കാറ്റഗറി 3ൽ ഉൾപ്പെട്ട മുറിവായതിനാൽ കുട്ടിക്കു പേവിഷ ബാധക്കെതിരെ സീറവും വാക്സീനും നൽകി. വീട്ടിലേക്കു മടങ്ങിയ കുട്ടിയെ പിറ്റേന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ്പെടുത്ത ശേഷം ഇന്നലെയാണ് കുട്ടി ആശുപത്രി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *