KOYILANDY DIARY

The Perfect News Portal

കെ.എസ്.എഫ്.ഇ. നന്തി ശാഖ 13ന് ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും

കൊയിലാണ്ടി: മൂടാടി- കെ.എസ്.എഫ്.ഇ. നന്തി ശാഖ ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മൈക്രോ ശാഖയാണ് നന്തിയിൽ പ്രവർത്തനമാരംഭിക്കുന്നത്. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീലയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ശാഖ ഉദ്ഘാടനം ചെയ്യും. സപ്തംബർ 13ന് ചൊവ്വാഴ്ച രാവിലെ 9.30ന് നന്തി ബസാർ വൃന്ദ കോംപ്ലക്‌സിലാണ് പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക.


മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ പഞ്ചയത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മുൻ എം.എൽ.എ. കെ.ദാസൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് കെ.എസ്.എഫ്.ഇ അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *