KOYILANDY DIARY

The Perfect News Portal

മുഹമ്മദ് മുര്‍സിയുടെ മൃതദേഹം ഖബറടക്കി

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ മൃതദേഹം ഖബറടക്കി. കൈറോയിലെ നസര്‍ നഗരത്തില്‍ ഖബറടക്കം നടത്തിയതായി മകന്‍ അഹമ്മദ് മുര്‍സി ഫേസ്ബുക്കിലൂടെ അറിയിച്ചു. മകനുള്‍പ്പടെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

മുതിര്‍ന്ന മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളെയും ഇവിടെയാണ് ഖബറടക്കിയിരിക്കുന്നത്. ജന്‍മദേശമായ ഷര്‍ഖിയ പ്രവിശ്യയില്‍ ഖബറടക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈജിപ്ത് സര്‍ക്കാര്‍ ഇത് അനുവദിച്ചില്ല.

സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം ഈജിപ്ത് വിട്ടുനല്‍കുന്നില്ലെന്ന് അഹമ്മദ് മുര്‍സി നേരത്തെ ആരോപിച്ചിരുന്നു.

Advertisements

വിചാരണക്കിടെ കുഴഞ്ഞു വീണ് മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം.വര്‍ഷങ്ങളായി കൈറോയിലെ തോറ ജയിലില്‍ ഏകാന്ത തടവിലായിരുന്നു മുര്‍സി. 2011ല്‍ അറബ് വസന്തത്തിനു പിന്നാലെ ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റാണ് മുര്‍സി.

Leave a Reply

Your email address will not be published. Required fields are marked *