KOYILANDY DIARY

The Perfect News Portal

ബാര്‍ കോഴ സഭയില്‍ ഇന്നും ഭഹളം. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മന്ത്രി സ്ഥാനത്ത് തുടരന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേസില്‍ ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും കെ.ബാബു മന്ത്രി സ്ഥാനത്ത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ തൃപ്തികരമായ അന്വേഷണം നടക്കുമെന്ന് കരുതുന്നില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് സുരേഷ് കുറുപ്പ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ബഹളത്തോടെയാണ് ചൊവ്വാഴ്ച്ച സഭാ നടപടികള്‍ തുടങ്ങിയത്. സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചായിരുന്നു ബഹളം. പരിക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം നിഷേധിച്ചു. വിദ്യാഭ്യാസ മന്ത്രി സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.