KOYILANDY DIARY

The Perfect News Portal

പൊലീസ് സേനയില്‍നിന്ന് അമ്പതുപേര്‍ ഈ മാസം പടിയിറങ്ങുന്നു

കോഴിക്കോട് > പൊലീസ് സേനയില്‍നിന്ന് അമ്പതുപേര്‍ ഈ മാസം പടിയിറങ്ങുന്നു. അസിസ്റ്റന്റ് കമീഷണര്‍ റാങ്ക് മുതല്‍ സിവില്‍ പൊലീസ് ഓഫീസര്‍ വരെയുള്ള 50 പേരാണ് ഈ മാസം വിരമിക്കുന്നത്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി കമ്മിറ്റികളുടെയും കോഴിക്കോട് സിറ്റി പൊലീസ് എംപ്ളോയീസ് സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി.

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ 50 പേരെയും ആദരിച്ചു. ജില്ലാ പൊലീസ് മേധാവി ജെ ജയനാഥ് ഉദ്ഘാടനംചെയ്തു. സിനിമാതാരം ജോണി മുഖ്യാതിഥിയായി. കെപിഒഎ ജില്ലാ പ്രസിഡന്റ് കെ വിവേകാനന്ദന്‍ അധ്യക്ഷനായി. ഡിവൈഎസ്പി പി സി സജീവന്‍, എസിപി മൊയ്തീന്‍കുട്ടി, എ.സി.പി.  ഇ. പി പൃഥ്വിരാജ്, പി സി പുരുഷോത്തമന്‍, പി ആര്‍ രഘീഷ് എന്നിവര്‍ സംസാരിച്ചു.

നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ സി അരവിന്ദാക്ഷന്‍, എസ്ബി സിഐഡി ആര്‍ഐ എ കണ്ണന്‍, എസ്ഐമാരായ ചാത്തു നായര്‍, വി ബാലന്‍, മൊയ്തു ചേനോത്ത്, പി കെ വിനോദന്‍, വിജയകുമാര്‍, ബാലകൃഷ്ണന്‍ നായര്‍, ടി ഗംഗാധരന്‍, എം വേലായുധന്‍, ടി ശിവദാസന്‍, വി ബാബു, എന്‍ കെ അശോകന്‍, എന്‍ കെ ശിവാനന്ദന്‍, ഇ അജിത്കുമാര്‍, ടി റഹീം, പി കെ രവീന്ദ്രന്‍, പി കെ ശശീന്ദ്രന്‍, എന്‍ സുരേഷ്, എം പി രവീന്ദ്രന്‍, എ കെ പ്രേമന്‍, പി ജയന്‍, എം ബാബു, ടി പുഷ്പാകരന്‍ , ടി വി രാജന്‍, എന്‍ കെ സുരേഷ്കുമാര്‍, ടി പി സുധന്‍, ടി പി ഗണേശന്‍, സി എം ഉണ്ണികൃഷ്ണന്‍, പി സുരേശന്‍, എം പ്രേമരാജന്‍, ടി ശോഭി, കെ കെ ബാബു, കെ പ്രകാശന്‍, ഒ പി രാമചന്ദ്രന്‍, കെ ചന്ദ്രന്‍, ഇ പീതാംബരന്‍, പി ശിവശങ്കരന്‍, വി സുരേഷ്, കെ പ്രഭാകരന്‍, പി ഉദയന്‍, ടി പി വേണുഗോപാല്‍, വി ഗോപകുമാര്‍, എഎസ്ഐമാരായ മുരളീധരന്‍ സുനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി, എച്ച്സിമാരായ മൊയ്തീന്‍ കുട്ടി, പി മുരളീധരന്‍, ടി വി ചന്ദ്രഹാസന്‍, സിപിഒ ഐ വി ധര്‍മന്‍ എന്നിവരാണ് സര്‍വീസില്‍നിന്ന് പിരിയുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *