KOYILANDY DIARY

The Perfect News Portal

കോടതി കെട്ടിടം അപകട ഭീഷണിയില്‍

 

കൊയിലാണ്ടി : സബ്ബ് ട്രഷറിയോട് ചേര്‍ന്ന് നിൽക്കുന്ന  കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയുടെ വരാന്തയുടെ മേല്‍ക്കൂര ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ദിവസവും നിരവധി ആളുകള്‍ വന്നു നില്‍ക്കുന്ന വരാന്തയുടെ മേല്‍ക്കൂരയാണ് ഈ അവസ്ഥയിലായിട്ടുള്ളത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ മെയിന്റനന്‍സ് വര്‍ക്ക് നടത്തിയിട്ട് ഒരുപാട്കാലമായെന്നാണ് ജീവനക്കാര്‍ പറയുന്നത്. മേല്‍ക്കൂരയുടെ കഴുക്കോലും പട്ടികയും ഉള്‍പ്പെടെ ദ്രവിച്ച്തീര്‍ന്നഭാഗം ചുമരില്‍നിന്ന് വേര്‍പെട്ട നിലയിലാണുള്ളത്. വീതികൂടിയ ഖനമുള്ള ഉരുപ്പടികളായതിനാല്‍ നിലംപൊത്തിയാല്‍ വലിയ ദുരന്തമാണ് ഉണ്ടാകുക. വിഷയം ജീവനക്കാര്‍ പി. ഡബ്ല്യു. ഡി. അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇന്നലെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍നിന്ന് ജീവനക്കാര്‍ എത്തിയത്.