KOYILANDY DIARY

The Perfect News Portal

ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഭീഷണി: ഇന്ത്യയിൽ ജാഗ്രത

പാരിസ്‌ ആക്രമണത്തെ തുടർന്ന്‌ ഭീകര സംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ (ഐഎസ്‌) ഉയർത്തുന്ന ഭീഷണിയെ നേരിടാൻ ഇന്ത്യ ജാഗ്രത പുലർത്തുന്നുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിങ്‌.
“ഐഎസ്‌ ഏതെങ്കിലുമൊരു പ്രത്യേക രാജ്യത്തിനു ഭീഷണിയല്ല. മൊത്തം ലോകത്തിനു ഭീഷണിയാണ്‌. ഐഎസിനെ കുറിച്ച്‌ ഇന്ത്യ ജാഗ്രതയിലാണ്‌.”  ഒരു ചടങ്ങിനിടയിൽ രാജ്നാഥ്‌ ഇന്നലെ മാധ്യമങ്ങളോട്‌ പറഞ്ഞു.
ഐഎസ്‌ ഭീകര പ്രവർത്തന മേഖല വിപുലമാക്കുമെന്ന്‌ സർക്കാർ കരുതുന്നു. സുരക്ഷാ ഏജൻസികൾക്ക്‌ സർക്കാർ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി. അമേരിക്കയുടെയും ഫ്രാൻസിന്റേതും ഉൾപ്പെടെയുള്ള വിദേശ നയതന്ത്ര കാര്യാലയങ്ങൾക്ക്‌ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകി.
പാരിസിൽ സംഗീത-ഫുട്ബോൾ പ്രേമികളെയും മറ്റും ലക്ഷ്യംവച്ച്‌ വെള്ളിയാഴ്ച നടന്ന ഭീകരാക്രണത്തിൽ 128 പേരാണ്‌ മരിച്ചത്‌.
പ്രസിഡന്റ്‌ ഫ്രാൻസ്വാ ഒലാന്ദ്‌ സംബന്ധിച്ച ഫ്രാൻസ്‌-ജർമ്മനി സൗഹൃദ ഫുട്ബോൾ മത്സരം നടന്ന സ്റ്റഡെ ഡി ഫ്രാൻസ്‌ നാഷണൽ സ്റ്റേഡിയത്തിൽ കുറഞ്ഞത്‌ രണ്ട്‌ സ്ഫോടനമാണ്‌ ഉണ്ടായത്‌. ആക്രമണത്തെ തുടർന്ന്‌ ഫ്രാൻസ്വാ ഒലാന്ദ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യാതിർത്തി അടയ്ക്കുകയും ചെയ്തു.