KOYILANDY DIARY

The Perfect News Portal

താമരശേരിയിൽ വാഹനാപകടത്തിൽ രണ്ടു മരണം

താമരശേരി: കോഴിക്കോട് താമരശേരിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു.. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്റെ മകന്‍ യദു കൃഷ്ണ (18), കുടുക്കിലുമ്മാരം കാരക്കുന്നുമ്മല്‍ രഘുവിന്റെ മകന്‍ പൗലോസ് (18) എന്നിവരാണ് മരിച്ചത്.

സംസ്ഥാന പാതയില്‍ ചാലക്കര വളവില്‍ ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന ആഞ്ജനേയ ബസ്സുമാണ് കൂട്ടി ഇടിച്ചത്.

ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ലോറിയാണ് റോഡില്‍ വീണ യുവാക്കളുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി

Advertisements

Leave a Reply

Your email address will not be published. Required fields are marked *