തിരുവനന്തപുരം> ദേശീയ സ്‌കൂള്‍ ഗെയിംസിന് സംസ്ഥാനം ആതിഥ്യം വഹിക്കും. ഇക്കാര്യം ഗെയിംസ് ഫെഡറേഷനെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജനവരി അവസാനവാരം കോഴിക്കോട്ട് മേള നടത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്നദ്ധത അറിയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.എസ്.എസ്.എല്‍.സി. പരീക്ഷയും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്നതിനാല്‍ മേള ഏറ്റെടുക്കേണ്ടെന്ന് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും കായികതാരങ്ങളും രംഗത്തെത്തിയതോടെയാണ് മേള ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.