എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന ഡ്രൈവര്‍ പിടിയില്‍
സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി. പ്രദീപ് ശുക്ല എന്ന ഡ്രൈവര്‍ ഇന്നലെ രാത്രിയാണ് പോലിസ് പിടിയിലായത്.വികാസ്പുരിയില്‍ നിന്നും ഒഖ്‌ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമാണ് ഡ്രൈവര്‍ കടന്നുകളഞ്ഞത്. ജിപിഎസ് ട്രാക്കിങ് സംവിധാനമുള്ള ജീപ്പ് പോലീസ് പെട്ടന്നു തന്നെ പിന്തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. ജീപ്പിലെ ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണമടങ്ങിയ ചാക്കുകള്‍ കണ്ടെത്താനായിട്ടില്ല.