ജെഡിയുവിനെതിരെ പാലക്കാട് ഡിസിസി
പാലക്കാട്: ജെഡിയുവിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന് ജനങ്ങളുമായി ബന്ധമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടി വെയ്ക്കുന്നത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ജനതാദള്‍ സ്വയം രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി സെക്രട്ടറി പിജെ പൗലോസിനെതിരെയും സി വി ബാലചന്ദ്രന് പരോക്ഷ വിമര്‍ശനമുയര്‍ത്തി. തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
