KOYILANDY DIARY.COM

The Perfect News Portal

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി:  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള പാർട്ട് ടൈം സ്വീപ്പർ, വാച്ച് മേൻ നിയമനങ്ങൾ കുംബശ്രീക്കും, ടെക്സ് കോൺ എന്ന സി.പി.എം നിയന്ത്രണ സംഘടനക്കും നല്കുവാനുള്ള നടപടി യുവജനങ്ങളോടും വകുപ്പിലെ ജീവനക്കാരോടുമുള്ള വെല്ലുവിളിയാണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ കെ വിനോദ് കുമാർ പറഞ്ഞു. എൻ ജി ഒ അസോസിയേഷൻ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ. ജി. ഒ .അസോസിയഷൻ സ്ത്രീ ശാക്തീകരണത്തിനോ കുടുoബശ്രീക്കോ എതിരല്ല. പിൻവാതിലിലൂടെ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നടപടിക്കെതിരെ പൊതു സമൂഹവുമായി ചേർന്നു കൊണ്ട് യോജിച്ച സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.പി പ്രകാശൻ അധ്യക്ഷത വഹിച്ചു. ബി.എൻ ബൈജു. ടി. സിജു, കന്മന  മുരളി, എം.കെ. രാജീവ് കുമാർ, സജീവൻ പൊറ്റക്കാട്, പി.കെ. സന്തോഷ്, ബിജിത് എം.ടി, മനോജ് കുമാർ പി. എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!