KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ ‍വധശിക്ഷയ്ക്ക് വിധേയനാക്കും

പെന്‍സില്‍ വാനിയ: പത്തുമാസമുള്ള കുഞ്ഞിനേയും, കുഞ്ഞിന്റെ അമ്മൂമ്മ യേയും കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയായ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷയാണ് ഫെബ്രുവരി 23 ന് നടപ്പാക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രക്കാരനായ രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്.

2012 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതി രഘു നന്ദനും ഭാര്യയും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാരായിരുന്ന വെങ്കട്ട- ലത ദമ്പതികളുടെ കുഞ്ഞിനേയും ലതയുടെ അമ്മ സത്യവതിയേയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. 2014 ല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു.

വാതുവെയ്പ്പ് നടത്തി 35000 ഡോളര്‍ കടം വരുത്തിയത് വീട്ടാനുളള ശ്രമത്തിനിടേയായിരുന്നു കൊലപാതകം. കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളര്‍ ആവശ്യപ്പെടാനായിരുന്നു രഘുനന്ദന്‍റെ പദ്ധതി. എന്നാല്‍ കുട്ടിയ തട്ടിയെടുക്കുന്നതിനെ തടയാനെത്തിയ സത്യവതിയെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ സ്യൂട്ട് കേസിലാക്കി അപ്പാര്‍ട്ട്മെന്‍റിലെ ജിമ്മില്‍ ഒളിപ്പിച്ചു. ശ്വാസം മുട്ടിയാണ് കുഞ്ഞ് കൊല്ലപ്പെട്ടത്.

എച്ച്‌ 1 വിസയിലായിലാണ് രഘുനന്ദന്‍ അമേരിക്കയില്‍ എത്തിയത്. പെന്‍സില്‍ വാനിയയിലെ മോണ്‍ടേഗാമറി കൗണ്ടിയില്‍ ഇയാളുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!