KOYILANDY DIARY.COM

The Perfect News Portal

പ്ലസ് ടു സേ, ഇംപ്രൂവ്മെൻറ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു സേ, ഇംപ്രൂവ്മെൻറ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://results.hse.kerala.gov.in/results/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. ജൂലൈ മൂന്നിന് പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം വൈകിയത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. സെൻസസ് 2027 നോടനുബന്ധിച്ച് അധ്യാപകർക്ക് പലർക്കും സെൻസസ് ഡ്യൂട്ടി ലഭിച്ചതാണ് മൂല്യനിർണയം വൈകാനിടയാക്കിയത്. കൂടാതെ സോഫ്റ്റ്‌വെയറിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടെന്നും ഇത് ഫലപ്രഖ്യാപനത്തെ ബാധിച്ചെന്നും അധികൃതർ അറിയിച്ചു.

 

Share news
error: Content is protected !!