KOYILANDY DIARY

The Perfect News Portal

അഞ്ചാംപനി പ്രതിരോധത്തിൻ്റെ ഭാഗമായി നാദാപുരത്ത് ഗൃഹവലയം

വടകര: അഞ്ചാംപനി പ്രതിരോധത്തിൻ്റെ ഭാഗമായി നാദാപുരത്ത് ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും ഗൃഹവലയം തീർത്തു. ഏറ്റവും കൂടുതൽ രോഗം കണ്ടെത്തിയ ചിയ്യൂർ ഏഴാം വാർഡിലാണ് ഗൃഹവലയം തീർത്ത് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയത്.
ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഉദ്ഘാടനംചെയ്തു. വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി. കെ നാസർ അധ്യക്ഷത വഹിച്ചു.
Advertisements
താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ എം. ജമീല പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം. സി. സുബൈർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ കല്ലേരി, കെ. സതീഷ് ബാബു, മെമ്പർമാരായ റീന, ആയിഷ ഗഫൂർ, സുനിത എടവത്ത്കണ്ടി എന്നിവർ സംസാരിച്ചു, വിദേശത്തുള്ള രക്ഷിതാക്കൾക്ക് ഓൺലൈൻ ബോധവൽക്കരണം തുടർദിവസങ്ങളിൽ നൽകും.