എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

മുംബൈ: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയിലാണ് സംഭവം. ഭര്‍ത്താവിനെ കാറില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം.ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം നടക്കുന്നത്.
ഹോട്ടല്‍ നടത്തിപ്പുകാരനായ ഭര്‍ത്താവിനൊപ്പം ടസ്ഗാവിലെത്തിയതായിരുന്നു ഇരുപതുകാരിയായ യുവതി. ഹോട്ടലിലേക്ക് ദമ്ബതികളായ ജോലിക്കാരെ തിരക്കിയിറങ്ങിയതായിരുന്നു ഇവര്‍. പ്രതികളിലൊരാളായ മുകുന്ദ് മനെ ജോലിക്കാരെ പരിചയമുണ്ടെന്നും ഇരുപതിനായിരം രൂപയുമായി ടസ്ഗാവില്‍ വന്നാല്‍ ജോലിക്കാരെ നല്‍കാമെന്നും പറഞ്ഞാണ് ഇരുവരെയും വിളിച്ച് വരുത്തിയത്.

എന്നാല്‍ ദമ്ബതികള്‍ സ്ഥലത്തെത്തിയപ്പോള്‍ പൈപ്പും വടികളും ഉപയോഗിച്ച് മുകുന്ദ് മനെയും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ ഉപദ്രവിക്കുകയും കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു.

ഇതിന് ശേഷം മര്‍ദ്ദിച്ച് അവശനാക്കിയ ഭര്‍ത്താവിനെ വാഹനത്തിനുള്ളില്‍ കെട്ടിയിട്ടു. തുടര്‍ന്ന് എട്ടുമാസം ഗര്‍ഭിണിയായ ഇരുപതുകാരിയെ ക്രൂരമായ കൂട്ട ബലാത്സംഗം ചെയ്തു. പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ദമ്ബതികളെ ഭീഷണിപ്പെടുത്തി.

എന്നാല്‍ ദമ്ബതികള്‍ ടസ്ഗാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ നാല് പ്രതികളുടെ പേരും യുവതി പറയുന്നുണ്ട്. ഇതുവരെ 3 പ്രതികളെ അറസ്റ്റ് ചെയ്തതായാണ് സൂചന. സംഭവത്തില്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
