ബഹിരാകാശ നിലയത്തിലെത്തി ഡോ. അനിൽ മോനോനും സംഘവും
.
മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഡോ. അനിൽ മോനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രണ്ട് മണിക്കാണ് നിലയത്തിലേക്ക് പ്രവേശിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. പുലർച്ചെ ഒന്നരയോടെ ബഹിരാകാശത്ത് പ്രവേശിക്കുമെന്ന് കരുതിയിരുന്നെങ്കിലും കാത്തിരിപ്പ് അൽപ്പസമയം നീണ്ടു.

ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ്-29 പേടകത്തില്‍ ചൊവ്വാഴ്ച രാത്രി 8.17നാണ് യാത്ര തിരിച്ചത്. റഷ്യൻ ബഹിരാകാശ യാത്രികരായ റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികർ.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും സംഘത്തിന്‍റെ മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74 ന്‍റെ ഭാഗമാകാനാണ് യാത്ര.




