ഷിഗല്ലയും, നിപയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊയിലാണ്ടി മേഖലയിൽ ഭക്ഷ്യ സുരക്ഷ പരിശോധന
.
കൊയിലാണ്ടി: ഷിഗല്ലയും, നിപയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആ രോഗ്യമന്ത്രിയുടെയും ഭക്ഷണ സുരക്ഷ കമ്മീഷണറുടെയും കോഴിക്കോട് ഭക്ഷ്യ സുരക്ഷ അസിസ്റ്റൻറ് കമ്മീഷണറുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സർക്കിളിലും മിഷൻ കേരള സ്കോഡ് പുരോഗമിക്കുന്നു. ജില്ലയിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ കൂൾബാർ റെസ്റ്റോറൻറ് ജ്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും രോഗ വ്യാപനം തടയാനും ഉദ്ദേശിച്ചാണ് പരിശോധന.

സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നും സർവെയിലൻസ് സാമ്പിൾ ശേഖരിക്കുകയും റീജിയണൽ അനാലിറ്റിക് ലാബിൽ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഷവർമ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങൾ അടയ്ക്കാനുള്ള നടപടികൾ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കും. മെയ് 28ന് ആരംഭിച്ച സ്ക്വാഡ് അമ്പതിൽപരം ഇൻസ്പെക്ഷൻ നടത്തുകയും പതിനെട്ടോളം സാമ്പിളുകൾ ശേഖരിക്കുകയും സ്ഥാപനങ്ങൾക്ക് പിഴ അടക്കാനുള്ള നോട്ടീസ് നൽകുകയും ചെയ്തു.

ഭക്ഷ്യ സുരക്ഷാ കൊയിലാണ്ടി സർക്കിൾ ഓഫീസർ ഡോ. ശ്വേത വേലായുധൻ, പേരാമ്പ്ര സർക്കിൾ ഓഫീസർ ഡോ. വിജി വിൽസൺ, അരവിന്ദ് തുടങ്ങിയവർ അറിയിച്ചു.




