യുഡിഎഫ് പ്രഖ്യാപിച്ച കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പാളുന്നു
.
തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് പ്രഖ്യാപിച്ച കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പാളുന്നു. ജൂൺ 15 മുതൽ പ്രായവ്യത്യാസമോ ട്രാൻസ്ജെൻഡർ വ്യത്യാസമോ ഇല്ലാതെ ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ കെഎസ്ആർടിസി ബസുകളിലും യാത്ര സൗജന്യമാക്കുമെന്നും ടൂർ പോകാനും തീർത്ഥാടനത്തിനു പോകാനും പരിധിയില്ലാതെ സഞ്ചരിക്കാമെന്നും പറഞ്ഞ് അധികാരത്തിൽ വന്നവർ ഇപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യയാത്രയ്ക്ക് അനുമതിയുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്.


തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വാഗ്ദാനങ്ങളുടെ ലംഘനമാണ് സർക്കാർ നടത്തിയിരിക്കുന്നത്. പ്രിയദർശിനി എന്നാണ് പദ്ധതിയ്ക്ക് പേര് നൽകിയിരിക്കുന്ന്. ഒരു മാസം 70 കോടിയോളം ബാധ്യതയാണ് സർക്കാരിന് വരിക. ഒരു വർഷം 800 കോടി കെഎസ്ആർടിസിക്ക് വരുമാനക്കുറവും വരും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

.

എന്നാൽ എല്ലാ കെഎസ്ആർടിസികളിലും എല്ലായിടത്തും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ഒരുക്കുമെന്ന് പറഞ്ഞാണ് വി ഡി സതീശൻ അധികാരത്തിലേറിയത്. എന്നാൽ ആ വാക്ക് മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരുപോലെയല്ല ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്. ഇതിലൊന്നും കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മലബാർ മേഖലയിൽ 28% ഓർഡിനറി ബസുകൾ മാത്രമാണുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ വി ഡി സതീശൻ തന്നെ സമ്മതിച്ചതാണ്.
.
അതേസമയം ധവള പത്രത്തിൽ എഐ ഉപയോഗിച്ചെന്ന മുൻ മന്ത്രി തോമസ് ഐസകിന്റെ പരാമർശത്തിലും വി ഡി സതീശൻ പ്രതികരിച്ചു. എഐ ഉപയോഗിച്ചിട്ടില്ലെന്നും എഐ ഉപയോഗിച്ചാൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇനിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യ സ്വഭാവുമുള്ള സർക്കാർ രേഖകളെ എഐ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിലെ അപകടത്തെ കുറിച്ചായിരുന്നു ഡോ. തോമസ് ഐസക് നേരത്തെ ആശങ്ക അറിയിച്ചത്.



