KOYILANDY DIARY

The Perfect News Portal

ജില്ലയില്‍ നാലുപേര്‍ക്ക് കൂടി ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍

കോഴിക്കോട് > ജില്ലയില്‍ നാലുപേര്‍ക്ക് കൂടി ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. വടകര, നാദാപുരം, കൊടുവള്ളി, കരുവിശേരി എന്നിവിടങ്ങളിലാണ് രോഗം സംശയിക്കുന്നവരുള്ളത്. എല്ലാവരും 19 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ കൂടുതല്‍ പരിശോധനാഫലങ്ങള്‍ വന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ.
കോര്‍പറേഷന്‍ പരിധിയിലെ രണ്ടുപേര്‍ക്ക് മലേറിയയും ബേപ്പൂര്‍ സ്വദേശിയായ ഒരാള്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പനി ബാധിച്ചെത്തിയ ചേളന്നൂര്‍ സ്വദേശിക്ക് ഡെങ്കിപ്പനി ബാധ സംശയിക്കുന്നുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ രണ്ടു പേര്‍ക്ക് എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  939 പേര്‍ പനിക്ക് ചികിത്സ തേടി വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെത്തി. ഇതില്‍ 16 പേരെ കിടത്തിച്ചികിത്സക്ക് വിധേയമാക്കി. വയറിളക്കരോഗം 339 പേരെ ബാധിച്ചു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.