KOYILANDY DIARY

The Perfect News Portal

മൂടാടിയിൽ സിപിഐ(എം) പ്രതിഷേധ പൊതുയോഗവും സ്വീകരണവും

മൂടാടി: മത്സ്യക്കട അടിച്ച് തകർത്ത സംഭവം മൂടാടിയിൽ സിപിഐ(എം) പ്രതിഷേധവും, കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക് വന്ന സി.വി. മജീദിന് സ്വീകരണവും ഒരുക്കി. ഞായറാഴ്ച കോൺഗ്രസ് നേതാവ് കണിയാംകണ്ടി രാധാകൃഷ്ണൻ കോൺഗ്രസ്സ് പ്രവർത്തകനായ മജീദിന്റെ മത്സ്യക്കട അടിച്ച് തകർക്കുകയും കടയിലുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ ശ്രീരാഗിനെയും അച്ഛൻ ശ്രീധരനെയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

രണ്ട്പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ പ്രതിഷേധിച്ചാണ് മജീദും കുടുംബവും സിപിഐ(എം)ലേക്ക് വരാൻ തീരുമാനിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ രാധാകൃഷ്ണനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണവും നടത്തിവരികയാണ്.

പ്രതിഷേധ പ്രകടനത്തിന് ശേഷം മൂടാടി ലേക്കൽ കമ്മിറ്റി ഓഫീസിന് സമീപം നടന്ന പൊതുയോഗത്തിൽ വെച്ച് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ സിവി മജീദിനെ ചെങ്കൊടി കൈമാറി സിപിഐ(എം)ലേക്ക് സ്വീകരിച്ചു.

Advertisements

സ്വീകരണ പൊതുയോഗത്തിൽ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ, കെ.കെ. മമ്മു, പി.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി കെ. സത്യൻ സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *