KOYILANDY DIARY

The Perfect News Portal

14.8 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു

ബെംഗളുരു: കര്‍ണാടകയില്‍ മുന്‍ കൗണ്‍സിലര്‍ നാഗരാജയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലഭിച്ചത് 14.8 കോടി രൂപയുടെ അസാധു നോട്ടുകള്‍. ബെംഗളുരു ശ്രീരാമപുരയിലായിരുന്നു സംഭവം.

എന്നാല്‍ റെയ്ഡിനു തൊട്ടുമുമ്പ് നാഗരാജ ഇവിടെനിന്നും രക്ഷപെട്ടു. 500, 1000 നോട്ടുകളാണ് നാഗരാജയുടെ വീട്ടില്‍നിന്നും ലഭിച്ചത്. റെയ്ഡില്‍ അഞ്ച് നില വീട്ടില്‍നിന്നും ആയുധങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തു.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് എന്‍.ഉമേഷ് എന്ന ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയത്.

Advertisements

രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയതും ആളുകളെ തട്ടിക്കൊണ്ടുപോയതും അടക്കം 45 കേസുകളിലെ പ്രതിയാണ് ബോംബ് നാഗ. സന്നദ്ധ സംഘടനയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിലും സജീവമായിരുന്നു നാഗ.

Leave a Reply

Your email address will not be published. Required fields are marked *