KOYILANDY DIARY

The Perfect News Portal

പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാന്‍ സമുദ്ര പൂജകള്‍ നടത്തി

പത്തനംതിട്ട: പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാന്‍ ആലപ്പുഴ -കൊല്ലം അതിര്‍ത്തിയായ കൊല്ലം അഴീക്കല്‍ കടലില്‍ സമുദ്ര പൂജയും കായംകുളം കായലില്‍ കായല്‍ പൂജയും കോന്നി കല്ലേലി കാവ് ഊരാളിമാര്‍ നടത്തി. ഊരാളിമാരായ ഗോപി, അനൂപ് എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി.

പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപാദമണ്ഡപ നവീകരണ രഥ ഘോക്ഷ യാത്ര തുടര്‍ച്ചയായി ഏഴു മാസം പ്രയാണം നടത്തിക്കൊണ്ട് എട്ടാം മാസത്തില്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ കൊല്ലം – ആലപ്പുഴ അതിര്‍ത്തിയായ അഴീക്കല്‍ കടലിലാണ് പച്ച മരുന്നുകള്‍, കാട്ടുപൂക്കള്‍ എന്നിവ കൊണ്ട് കടലില്‍ പൂജകള്‍ നടത്തിയത്.

സുനാമി ദുരന്തം വിതച്ച അഴീക്കലില്‍ നൂറുകണക്കിന് കൂടപ്പിറപ്പുകളെ ആണ് ഉറ്റവര്‍ക്കും ഗ്രാമത്തിനും നഷ്ടമായത്. സുനാമിയില്‍ അകാലത്തില്‍ പൊലിഞ്ഞ ആത്മാക്കള്‍ക്ക് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് പ്രത്യേക പൂജയും നടന്നു.

Advertisements

അഴീക്കല്‍ പൊഴിയില്‍ അറബിക്കടലും കായംകുളം കായലും സംഘമിക്കുന്ന സ്ഥലത്ത് കായല്‍ പൂജയും തുടര്‍ന്ന് അഴീക്കല്‍ കടല്‍ പുറത്ത് തൂശനിലയില്‍ ഭൂമി ദേവിയേയും സുര്യനെയും പ്രസാദിപ്പിച്ച് നിലവിളക്ക് തെളിയിച്ച് ആചാര വിധി പ്രകാരം വെറ്റില മുറുക്കാന്‍ അടുക്കുകള്‍ വെച്ച് കടലമ്മയേയും, മല ദൈവത്തെയും, ജല കന്യകയും വിളിച്ചു ചൊല്ലി നാല് ദിക്കുകളിലും ഉള്ള പ്രപഞ്ച സത്യങ്ങള്‍ക്ക് അടയ്ക്ക സമര്‍പ്പിച്ചു പൂജകള്‍ നടത്തി.

പ്രകൃതിയുടെ വരദാനങ്ങള്‍ ഏറെ ഉള്ളത് കടലിലാണ്. കടലില്‍ നിന്നുമാണ് ജീവന്‍ ഉണ്ടായത് ഭുമിയിലെ ജീവജാലങ്ങള്‍ക്കും മാനവകുലത്തിനും നന്മകള്‍ നേര്‍ന്നു കൊണ്ട് സമുദ്ര പൂജകള്‍ നടന്നു . പ്രകൃതി പൂജകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഏക കാവാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്.

പ്രകൃതിയുടെ നിലനില്‍പ്പ് നിയന്ത്രിക്കുന്നത് കടലാണ്. ഭക്തജനങ്ങളെ കൂടാതെ അഴീക്കല്‍ ഹാര്‍ബറിലെ മത്സ്യ തൊഴിലാളികളും പ്രദേശ വാസികളും സമുദ്ര പൂജയില്‍ എത്തിച്ചേര്‍ന്നു. കാവ് പ്രസിഡണ്ട് അഡ്വ:സി വി ശാന്ത കുമാര്‍, സെക്രട്ടറി സലിം കുമാര്‍, ട്രഷറര്‍ സന്തോഷ്, രഥ ഘോക്ഷ യാത്ര കമ്മറ്റി ചെയര്‍മാന്‍ സാബു കുറുമ്പകര, മീഡിയ മാനേജര്‍ ജയന്‍ കോന്നി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *