KOYILANDY DIARY

The Perfect News Portal

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം> സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയില്‍ കുടുംബശ്രീ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി വത്സലകുമാരി, നടി ശാരദ എന്നിവരാണ് അംഗങ്ങള്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്.

വനിതാ സിനിമാ പ്രവര്‍ത്തകരെ നേരിട്ട് കണ്ട് സമിതി  റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാനുള്ള നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും.

വനിതാ സിനിമാ പ്രവര്‍ത്തകരായ മഞ്ജുവാര്യര്‍, ബീനാ പോള്‍, റിമ കല്ലിങ്കല്‍, വിധു വിന്‍സെന്റ്  തുടങ്ങിയവരുടെ നേതൃത്വത്തില്‍ മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു.

Advertisements

തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്   സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നുതന്നെ ഇക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ സാഹചര്യത്തില്‍ കൂടിയാണ് സമിതി രൂപീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *