KOYILANDY DIARY

The Perfect News Portal

സഹകരണ മേഖലയെ സംരക്ഷിക്കാനായി സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്ന് യുഡിഎഫ്

തിരുവന്തപുരം> സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍ഡിഎഫുമായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ യുഡിഎഫ് തീരുമാനം. സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്ന് യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എല്‍ഡിഎഫുമായി യോജിച്ച് സമരം വേണ്ടെന്ന  കെപിസിസി പ്രസിഡന്റ് വി എം സുധീരനെ തളളിയാണ് യുഡിഎഫ് തീരുമാനം.

സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും  സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന യുഡിഎഫ് യോഗ തീരുമാനം വിശദീകരിച്ച് ചെന്നിത്തല പറഞ്ഞു. യോജിച്ച സമരമാണ് ഈ വിഷയത്തില്‍ ആവശ്യമെന്ന് മുസ്ലീം ലീഗും കടുത്ത നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്.

സഹകരണ പ്രശ്നവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ യോജിച്ച പ്രമേയം പാസാക്കുക, അഖില കക്ഷി നിവേദന സംഘം ഡല്‍ഹിയില്‍ പോയി സഹകരണ പ്രശ്നം കേന്ദ്രസര്‍ക്കാറിനെ നേരിട്ട് അറിയിക്കുക, പഴയ നോട്ടുകള്‍ മാറി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കും അനുമതി നല്‍കണമെന്ന നിര്‍ദേശത്തോട് സഹകരിക്കുക, സഹകരണ ജീവനക്കാരെയും സഹകാരികളെയും ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുക എന്നിവയാണ് യുഡിഎഫ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *