വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് കൈകഴുകാൻ പുറത്തേക്കിറങ്ങിയ കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം
കൊയിലാണ്ടി: പൂക്കാട് വീട്ടിൽ നിന്നും കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു . ഭക്ഷണം കഴിച്ച് കൈകഴുകാൻ പുറത്തേക്കിറങ്ങിയതായിരുന്നു കുട്ടി. ആ സമയം അവിടെയെത്തിയ അപരിചിതൻ കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. കുതറി മാറിയ കുട്ടി ഇയാളുടെ കയ്യിൽ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.

