KOYILANDY DIARY

The Perfect News Portal

ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ടി നേതാവിനെ മുസ്ലീം മതതീവ്രവാദികള്‍ വെടിവച്ചുകൊന്നു

ധാക്ക>  ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ടി നേതാവും മുന്‍ഷിഖഞ്ച് ജില്ലാഘടകത്തിന്റെ മുന്‍ സെക്രട്ടറിയുമായ ഷാജഹാന്‍ ബച്ചു(60) വിനെ മുസ്ലീം മതതീവ്രവാദികള്‍ വെടിവച്ചുകൊന്നു.

പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായിരുന്ന ബച്ചുവിനെ രണ്ട് ബൈക്കുകളിലായി വന്ന അക്രമികള്‍ മുന്‍ഷിഖഞ്ചിലെ മരുന്നുകടയില്‍ നിന്ന് വലിച്ചിറക്കി വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. ബോംബ്‌ പൊട്ടിച്ച്‌ ഭീകരത സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം. സുഹൃത്തുക്കളെ കാണാന്‍ എത്തിയതായിരുന്നു ബച്ചു. ബിശാക പ്രകാശന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുകയായിരുന്നു. കവിതകളും എഴുതിയിരുന്നു. ഒരു മത നിരപേക്ഷ കൂട്ടായ്മ സംഘടിപ്പിയ്ക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു, കുറച്ചു കാലമായി അദ്ദേഹം

നിരീശ്വരവാദി,അന്ധ വിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്നയാള്‍ എന്നീ നിലകളില്‍ ഭീകരവാദികള്‍ അദ്ദേഹത്തെ ലക്‌ഷ്യം വെച്ചിരുന്നു. കുറച്ചുകാലം ബച്ചു വീട്ടില്‍ നിന്ന് മാറി ഒളിയിടങ്ങളില്‍ താമസിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്ത്, ഭീഷണി മയപ്പെട്ടു എന്നു തോന്നിയതിനെ തുടര്‍ന്നാണെന്നു കരുതപ്പെടുന്നു, അദ്ദേഹം സ്വതന്ത്രമായി സഞ്ചരിച്ചു തുടങ്ങിയിരുന്നു. ബംഗ്ലാദേശില്‍ നിരവധി സ്വതന്ത്ര ചിന്തകരെ മത ഭീകരര്‍ രണ്ടുവര്‍ഷത്തിനിടെ കൊലപ്പെടുത്തിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *