KOYILANDY DIARY

The Perfect News Portal

ദക്ഷിണ നാവിക ആസ്ഥാനത്ത് ജോലിക്കിടെ നാവികന്‍ വെടിയേറ്റ് മരിച്ചു

കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്ത് ജോലിക്കിടെ നാവികന്‍ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ ഖേദ ജില്ലയില്‍ നിന്നുള്ള രക്ഷിത് കുമാര്‍ പര്‍മാര്‍ (23) ആണ് മരിച്ചത്. നേവല്‍ ബേസില്‍ നങ്കൂരമിട്ട ഐഎന്‍എസ് ജമുന എന്ന കപ്പലിലെ സുരക്ഷാ ജോലിക്കിടെ ഞായറാഴ്ച രാവിലെ എഴരയോടെയാണ് സംഭവം.

ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടിയേറ്റത്. അബദ്ധത്തില്‍ വെടിപൊട്ടി എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണോ എന്നും പരിശോധിക്കുന്നുണ്ട്.

ഏഴരയോടെ വെടിശബ്ദം കേട്ടെന്നും നിലത്തുവീണനിലയില്‍ രക്ഷിതിനെ കണ്ടെത്തുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 9.40ന് മരിച്ചു.

Advertisements

അസ്വാഭാവിക മരണത്തിന് ഹാര്‍ബര്‍ പൊലീസ് കേസെടുത്തു. സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി നാവികസേന അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *