KOYILANDY DIARY

The Perfect News Portal

തീവണ്ടി യാത്രക്കാരിയുടെ അഞ്ചരപ്പവന്റെ മാല കവര്‍ന്ന തമിഴ് സ്ത്രീകളെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു

കൊയിലാണ്ടി : തീവണ്ടി യാത്രക്കാരിയുടെ മാല കവര്‍ന്ന രണ്ട് തമിഴ് സ്ത്രീകളെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. മധുര സ്വദേശികളായ ഇന്ദു എന്ന ഇന്ദ്രാണി, മാരു എന്ന മാരിമുത്തു എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടിയില്‍ നിന്ന് പരശുറാം എക്സ്​പ്രസ്സില്‍ കയറിയ മേപ്പയ്യൂര്‍ സ്വദേശി ബേബിയുടെ അഞ്ചരപ്പവന്‍ മാല കവര്‍ന്ന കേസിലാണ് ഇരുവരും അറസ്റ്റിലായത്.

സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ചേമഞ്ചേരി റെയില്‍വേ പ്ലാറ്റ് ഫോമില്‍വെച്ചാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കോഴിക്കോട് റെയില്‍വ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്ഫോമില്‍നിന്ന് ചെന്നൈ സ്വദേശി സജിതാ വേണുഗോപാലിന്റെ ബാഗില്‍ നിന്ന് 25 പവന്‍ കവര്‍ന്നതും ഇരുവരും ചേര്‍ന്നാണെന്ന് പോലീസ് പറഞ്ഞു. മധുരയിലെ കുലമേടില്‍ നിന്നാണ് ഇരുവരും കോഴിക്കോട്ടെത്തിയത്.

ഇവരുടെ കുടുംബം മുഴുവന്‍ മോഷ്ടാക്കളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്.ഐ. ബി.കെ. സിജു, എ.എസ്.ഐ.മാരായ ശ്രീനിവാസന്‍, സാംസണ്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ പ്രസീത, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ദേവരാജന്‍, സുധീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *