KOYILANDY DIARY

The Perfect News Portal

ചെങ്ങോടുമല ഖനനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷിസംഘം നിവേദനം നല്‍കി

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ സ്വകാര്യ കമ്പനിക്ക് കരിങ്കല്‍ ഖനനം നടത്താന്‍ നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. സി.പി.ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി.എം കുമാരന്‍,സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.ഷാജു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കര്‍, ബി.ജെ.പി. ജില്ലാ സെക്രട്ടറി അഡ്വ:കെ.വി.സുധീര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസ്സന്‍കോയ, യുവജനതാദള്‍ മണ്ഡലം പ്രസിഡന്റ് ഹരീഷ് ത്രിവേണി, ബി.ജെ. പി. പഞ്ചായത്ത് പ്രസിഡന്റ് പി.ജയചന്ദ്രന്‍, ഗ്രാമ പഞ്ചായത്തംഗം ടി.കെ.രഗിന്‍ ലാല്‍, സമരസമിതി ഭാരവാഹികളായ കെ. ജയരാജന്‍, ബിജു കൊളക്കണ്ടി, ലിനീഷ് നരയംകുളം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഖനനാനുമതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതി അംഗമായ കോഴക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് കത്തുനല്‍കിയിരുന്നു. കൂടാതെ ചെങ്ങോടുമല സന്ദര്‍ശിച്ച അസി: കലക്ടര്‍, കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി, വല്ലേജ് ഓഫീസര്‍, ജൈവവൈവിധ്യ പരിപാലന സമിതി എന്നിവരും വിദഗ്ധ പഠനം നടത്താതെ പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കളക്ടര്‍ ചെങ്ങോടുമല സന്ദര്‍ശിച്ച്‌ സി. ഡബ്ല്യു.ആര്‍.ഡി.എമ്മിനോട് പരശോധന നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഉരുള്‍പൊട്ടലുണ്ടായ മിക്ക സ്ഥലങ്ങളിലും കരിങ്കല്‍ ഖനനം നടത്തിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *