KOYILANDY DIARY

The Perfect News Portal

കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു

വടകര: കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കരടിയോട് കോട്ടപാളം തെറ്റത്ത് സുല്‍ത്താന്‍ അലിയുടെ മകന്‍ മുജീബ്(24)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.

വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തിനോടൊപ്പം പുലര്‍ച്ചെ കോഴിക്കോട്ടേയ്ക്ക് പോകാനായി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകും വഴിയാണ് അപകടം. പുത്തൂരിലെ കരാറുകാരനോടൊപ്പം പ്ലംബിങ്ങ് ജോലി ചെയ്തു വരുന്നവരാണ് ഇരുവരും.

പരുക്കേറ്റ മുജീബിനെ തത്സമയം തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണ്ണാടക റെജിസ്ട്രേഷനുള്ള സില്‍വര്‍ കളര്‍ ക്രൂയിസര്‍ കാറാണ് ഇടിച്ചതെന്ന് സഹപ്രവര്‍ത്തകന്‍ പറഞ്ഞു. കാര്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് വടകര സി.ഐ മധുസൂധനന്‍ പറഞ്ഞു.

Advertisements

കാറിനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. വടകര ജില്ല ഗവര്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ വെച്ച്‌ വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ട് പോയി. സൈനബയാണ് മരിച്ച മുജീബിന്റെ മാതാവ്. സഹോദരന്‍: അബ്ദുറഹിമാന്‍.

Leave a Reply

Your email address will not be published. Required fields are marked *