KOYILANDY DIARY

The Perfect News Portal

എം.ടിയെ വിമര്‍ശിക്കുമെന്ന് വി. മുരളീധരന്‍

കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പി നിലപാട് ന്യായീകരിച്ച്‌ വി. മുരളീധരന്‍ രംഗത്ത്. എം.ടിക്ക് അഭിപ്രായം പറയാമെങ്കില്‍ വിമര്‍ശിക്കാനും അവകാശമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. എം.ടിയുടെ വാക്കും നിലപാടും എഴുത്തും വിമര്‍ശിക്കപ്പെടും. എം.ടി വിമര്‍ശനത്തിന് അതീതനല്ലെന്നും മുരളീധരന്‍ പറഞ്ഞു. ദേശീയഗാന വിഷയത്തിലുണ്ടായ പരിക്ക് മറക്കാനാണ് കമലിന്റെ ശ്രമമെന്നും മുരളീധരന്‍ പറഞ്ഞു.നോട്ട് നിരോധനത്തെ വിമര്‍ശിച്ച എം.ടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. മോഡിയെ വിമര്‍ശിക്കാന്‍ എം.ടിക്ക് എന്ത് അധികാരമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം. ഇതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ കോഴിക്കോട് പ്രതിരോധ സംഗമം നടത്തിയിരുന്നു.

സംഗമത്തില്‍ എം.ടിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പ്രമുഖ സാഹിത്യകാരന്‍മാരും സംസാരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *