പെറുവില്‍ ഭൂചലനം
ലിമ: പെറുവില്‍ പ്രാദേശികസമയം വൈകീട്ട് 5.45 ന് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ആളപായങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഭൗമനിരപ്പില്‍ നിന്നും 602 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ബ്രസില്‍, ബൊളീവിയ, ചിലി, കൊളമ്പിയ, ഇക്വഡോര്‍, അര്‍ജന്റീന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
