പള്ളിക്കര മൂന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം


തിക്കോടി: പള്ളിക്കര മൂന്നാം വാർഡ് തട്ടാടത്തുമുക്ക് തൊഴിലുറപ്പ് തൊഴിലാളികൾ സംഘടിപ്പിച്ച ഓണാഘോഷം പഞ്ചായത്ത് അംഗം പ്രിനില സത്യൻ ഉദ്ഘാടനം ചെയ്തു. എംസി നൗഷാദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാടക ചെറുകഥാ രംഗത്ത് നിറസാന്നിധ്യമായ പള്ളിക്കര കരുണാകരനെ ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ശ്രീനിവാസൻ പൊന്നാട നൽകി ആദരിച്ചു.
Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

കെ കുഞ്ഞികൃഷ്ണൻ, ബിജു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് തൊഴിലാളികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. (മേറ്റ്) ശ്രീല സ്വാഗതം പറഞ്ഞു.






