കൊയിലാണ്ടി ബസ്റ്റാന്റ് കെട്ടിടത്തിന്റെ കോണ്‍ഗ്രീറ്റ് അടര്‍ന്നുവീണു. വന്‍ ദുരന്തം ഓഴിവായി…
കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ്റ്റാന്റ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണു. വന്‍ അപകടമാണ് ഒഴിവായത്. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിന് പിന്നിലുള്ള ഖാദരിയ്യ പള്ളിയില്‍ നിന്ന് ജുമ നിസ്കാരം കഴിഞ്ഞു ആളുകള്‍ മടങ്ങുന്നതിന് തൊട്ട് മുമ്പാണ് അപകടം ഉണ്ടായത.്. കൂടാതെ ബസ്സ് സ്റ്റാന്റിന് പിറകിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും, നിരവധി സ്കൂളുകളിലേക്കും പോകുന്ന ആളുകള്‍ ഇതുവഴിയാണ് കടന്നു പോകുന്നത്.
