KOYILANDY DIARY.COM

The Perfect News Portal

സഹജീവികൾക്ക് ഭക്ഷണം വിളമ്പി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൊയിലാണ്ടി: കൊറോണ കാലത്ത് ഹോട്ടലുകളും കടകളും അടച്ചതു കാരണം ഭക്ഷണം കിട്ടാതെ  പട്ടിണിയിലായ പട്ടികൾക്കും, പക്ഷികൾക്കും, പൂച്ചകൾക്കും ഭക്ഷണം നൽകുന്നതിനായി സഹജീവികൾക്കൊപ്പം എന്ന പദ്ധതി ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്റ്റ് പ്രർത്തകർ. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണം നൽകിയത്. വരും ദിവസങ്ങളിൽ നിയോജക മണ്ഡലത്തിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പല പ്രേദശങ്ങളിൽ ഇത്തരം പ്രവർത്തനം തുടരുമെന്നും നിയോജക മണ്ഡലം പ്രസിഡണ്ട്  അജയ് ബോസ് പറഞ്ഞു.
 
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. ശ്രീജിത്ത് കുമാർ അരങ്ങാടത്ത്, പ്രസിഡന്റ്‌ അജയ് ബോസ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, ജാനിബ് എ.കെ, അഖിൽ മരളൂർ, അനന്തു എം. പി, ജാസിം നടേരി എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. 
Share news

Leave a Reply

Your email address will not be published. Required fields are marked *