പൂക്കാട് കലാലയത്തില്‍ രംഗസുവര്ണ്ണം
കൊയിലാണ്ടി: തിരുവനന്തപുരം വെഞ്ഞാറമൂട് രംഗപ്രഭാതിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി പൂക്കാട് കലാലയത്തില്‍ ‘രംഗസുവര്ണ്ണം’ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുട്ടികള്‍ക്കായുള്ള തിയ്യറ്റര്‍ ക്യാമ്പ് കാലത്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന് കോട്ട് ഉദ്ഘാടനം ചെയ്തു. നാടക സംവിധായകന് മനോജ് നാരായണന് ക്യാമ്പ് നയിച്ചു. സംവാദ വിഷയങ്ങളെ അധികരിച്ച് ക്യാമ്പില്‍ തയ്യാറാക്കിയ നാടകങ്ങള്‍ കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചു.
വിവിധ വിഷയങ്ങളില്‍ കുട്ടികളുമായുള്ള സംവാദത്തില്‍ സി.വി. ബാലകൃഷ്ണന്, കെ. ഭാസ്കരന്, ദീപ എന്നിവര്‍ പങ്കാളികളായി. തുടര്‍ന്ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരെ വസതിയിലും എം.വി.എസ്. പൂക്കാട്, ശിവദാസ് ചേമഞ്ചേരി, യു.കെ. രാഘവന്, മനോജ് നാരായണന്, ശശി കോട്ട്, എ. അബൂബക്കര്‍, കെ.പി. ഉണ്ണിഗോപാലന്‍, കാശി പൂക്കാട്, പി.പി. ഹരിദാസന് എന്നിവരെ സാംസ്കാരിക സമ്മേളന വേദിയിലും ആദരിച്ചു.

വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡന്റ് യു.കെ. രാഘവന് അധ്യക്ഷത വഹിച്ചു. രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്. ഗീത, രാജീവ് വെഞ്ഞാറമൂട്, ഹരികൃഷ്ണന്, കലാലം ജനറല്‍ സെക്രട്ടറി കെ. ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര മഹോത്സവം: ചോമപ്പന്റെ ഊരുചുറ്റൽ ആരംഭിച്ചു

തുടര്‍ന്ന് കണ്ണൂര്‍ വല്ലാരകുളങ്ങര വനിതാ നാട്യസംഘം അവതരിപ്പിച്ച ശിങ്കാരിമേളം, മ്യൂണ്മയ തൃശൂര്‍ അവതരിപ്പിച്ച കൂടിയാട്ടം പുറപ്പാട്, രംഗപ്രഭാത് അവതരിപ്പിച്ച നാടകം ‘ഇംഗ്ലീഷ് മീഡിയം’എന്നിവ അരങ്ങേറി.
