KOYILANDY DIARY.COM

The Perfect News Portal

ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കേസ് പുനരന്വേഷിക്കുന്നു

കൊയിലാണ്ടി: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കേസ് പുനരന്വേഷിക്കുന്നു. ഫറൂക്കിലെ പൂനാക്കൽ പരേതനായ അബ്ദു റഹിമാൻ്റെയും. ജമീലയുടെയും ഏക മകൻ ജംഷീദ് (30) കഴിഞ്ഞ മാസം 29 ന് പൂക്കാട് വെച്ച് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന ജംഷീദ്  കോഴിക്കോട് ജി.എസ്.ടി. ബിൽ കൺസൽട്ടൻ്റ്  ഓഫീസിൽ 20000 രൂപ ശബളത്തിൽ ജോലി ചെയ്യുകയായിരുന്നു. 29-8- 19 ന് പൂക്കാട് ഒരു കടയിൽ ബില്ല് ശരിയാക്കാൻ പോയതാണ് ആ കടയിൽ നിന്നും ആറ് മണിയോടെ തിരിച്ചുപോയ ആളെ രാത്രി 8 മണിയോടെ ട്രയിൻ തട്ടി മരിച്ച നിലയിൽ പുക്കാട് റെയിൽവേ ട്രാക്കിൽ കാണുകയായിരുന്നു.

ആത്മഹത്യയെന്നു പറഞ്ഞ കൊയിലാണ്ടി പോലീസ് അബദ്ധത്തിൽ ട്രയിൻ തട്ടിയതായി കണ്ടെത്തി കേസ്സ്  അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ജംഷീദുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന രണ്ടു പെൺകുട്ടികളെ ചോദ്യം ചെയ്യാനോ അവരുടെ അക്കൗണ്ടിലെക്ക്  പോയ 15 ലക്ഷത്തോളം രൂപയെപറ്റി അന്വേഷണം നടത്തുകയോ ചെയ്തില്ല. ഇതിനെതിരെ ഉമ്മ ജമീല മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നൽകിയ പരാതിയെ തുടർന്ന് കേസ് പുനരന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസനെ ഡി.ജി.പി. ചുമതലപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഡി.വൈ.എസ്.പി. സംഭവ സ്ഥലം സന്ദർശിച്ചു.

മരണം സംഭവിച്ച സമയം പൂക്കാട് ഒരു സൂപ്പർ മാർക്കറ്റിൽ വന്ന് റെയിൽവേ ട്രാക്ക് അന്വേഷിച്ച ചെറുപ്പക്കാരൻ്റെ സി.സി.ടി.വി.ദൃശ്യം ശേഖരിച്ചു കഴിഞ്ഞു. ജംഷീദിൻ്റെ ബോഡി കാണാൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി. കരഞ്ഞുകൊണ്ട് തിരിച്ചു പോയ അജ്ഞാതരായ യുവതിയേയും യുവാവിനേയും പറ്റിയും അന്വേഷിക്കുന്നുണ്ട്. കേസ്സന്വേഷണത്തിൽ കൊയിലാണ്ടി പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും ഇരുപതോളം പേരെ ഇതിനോടകം ചോദ്യം ചെയ്ത് കഴിഞ്ഞു. ജംഷീദിൻ്റെ അക്കൗണ്ടിൽ ൽ നിന്ന് പണം പോയതിനെ പറ്റി വിശദമായ അന്വേഷണവും നടക്കുന്നുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *