കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു
കൊറോണ വൈറസ് ജാഗ്രത ലോകം മുഴുവന്‍ തുടരുന്ന സാഹചര്യത്തില്‍ കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു. മെയ് 12 മുതല്‍ 23 വരെയാണ് മേള നടക്കാനിരുന്നത്. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാന്‍സിന്റെ സംഘാടകര്‍ വ്യാഴാഴ്ച്ച ഫ്രാന്‍സില്‍ വച്ചു കൂടിയ യോഗത്തിനു ശേഷമാണ് തീരുമാനം. കാന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും വിവരം അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ നടത്തിയേക്കാമെന്ന് സൂചനകളുണ്ട്.
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെയായി 3245 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 3405 പേരും മരണമടഞ്ഞു. ഇതോടെ ലോകത്താകെ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനായിരത്തിലേക്കെത്തുകയാണ്. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കിയും വീടും പരിസരവും ശുചിയായി സംരക്ഷിച്ചും കൊറോണ വൈറസിനെ പ്രതിരോധിക്കണമെന്ന ജാഗരൂകരായിരിക്കുകയാണ്.

