KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; 17കാരി പൊലീസ് സ്റ്റേഷനിൽ അഭയം തേടി

കോഴിക്കോട് നഗരത്തിൽ വാടക വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ജോലി വാഗ്ദാദം ചെയ്ത് അസം സ്വദേശിയായ യുവാവാണ് കോഴിക്കോട് എത്തിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതൽ പെൺകുട്ടികൾ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മൊഴി.

15,000 രൂപ വേതനം വാ​ഗ്ദാനം ചെയ്താണ് അസം സ്വദേശിയായ പെൺകുട്ടിയെ കോഴിക്കോടെത്തിച്ചത്. ഇതിന് ശേഷം വീട്ടിൽ അടച്ചുപൂട്ടിയിടുകയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്നുമാണ് പെൺകുട്ടി പൊലീസിൽ നൽകിയ മൊഴി. താൻ ഉൾപ്പെടെ നാല് പെൺകുട്ടികൾ സെക്‌സ് റാക്കറ്റിന്റെ ഭാഗമായി വീട്ടിൽ കഴയുന്നുണ്ടെന്നാണ് പെൺകുട്ടി നൽകിയ മൊഴി. അവരെയെല്ലാം രക്ഷപ്പെടുത്താൻ പൊലീസ് ഇടപെടണമെന്നാണ് കുട്ടി ആവശ്യപ്പെട്ടത്.

 

കഴിഞ്ഞദിവസമാണ് രഹസ്യകേന്ദ്രത്തിൽ നിന്ന് പെൺകുട്ടി പുറത്തുകടന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. ഇതിന് പിന്നാലെയാണ് സെ്ക്‌സ് റാക്കറ്റിനെ കുറിച്ച് വിവരം നൽകുന്നത്. ഒരു ദിവസം ആറിലധികം പുരുഷന്മാർ ഈ കേന്ദ്രത്തിൽ വന്നുപോകുന്നതായി പെൺകുട്ടി മൊഴി നൽകി.

 

പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസം സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പരാതി പുറത്തുവന്നതിന് പിന്നാലെ അസം സ്വദേശി രക്ഷപ്പെട്ടെന്നാണ് മെഡിക്കൽ കോളജ് എസിപി അറിയിച്ചിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!