KOYILANDY DIARY.COM

The Perfect News Portal

ജില്ല കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ സമാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ല കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ സമാപിച്ചു. ഫൈനൽ മത്സരത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനെ 2-1ന് പരാജയപ്പെടുത്തി കൊയിലാണ്ടി മുനിസിപ്പാലിറ്റി വിജയികളായി.  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്  എം.പി. ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

കൊയിലാണ്ടി, രാമനാട്ടുകര, കൊടുവള്ളി ഫറോക്ക്, മുക്കം, മുനിസിപ്പാലിറ്റികളും മേലടി, ബാലുശ്ശേരി, പയ്യോളി, പേരാമ്പ്ര, തോടന്നൂർ, കൊടുവള്ളി, വടകര, ചേളന്നൂർ, കുന്നുമ്മൽ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളും മത്സരത്തിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ, കൊയിലാണ്ടി മുനിസിപ്പാൽ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, പന്തലായനി, ചേളന്നൂർ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ എം.ടി.പ്രേമൻ സീനിയർ സൂപ്രണ്ട്.കെ.രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

Advertisements
Share news