KOYILANDY DIARY.COM

The Perfect News Portal

സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊയിലാണ്ടി: ലൈംഗിക പീഡന കേസിൽ വടകര ഡി.വൈ.എസ്‌.പി ഓഫിസിൽ എത്തി കീഴടങ്ങിയ  എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെയാണ് സിവിക്  അഭിഭാഷകരോടൊപ്പം ഹാജരായത്.

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു. മലപ്പുറം സ്വദേശിയായ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്താനത്തിൽ രജിസ്‌ട്രർ ചെയ്‌ത‌‌ കേസിലാണ് ഡിവൈഎസ്‌പി മുമ്പാകെ ഹാജരായത്.

പട്ടികജാതി വിഭാഗത്തിനു നേരെ നടന്ന അതിക്രമത്തിൽ ഡിവൈഎസ്‌പിയാണ് അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 17ന് പുസ്‌തക പ്രകാശനത്തിന് കോഴിക്കോടെത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. കൊയിലാണ്ടി പൊലീസാണ് സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കെസെടുത്തത്. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കും.

Advertisements

 

Share news