KOYILANDY DIARY.COM

The Perfect News Portal

2026ലെ അബു​ദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു

.

2026ലെ അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് ജേതാക്കൾക്ക് പുരസ്കാരമായി ലഭിക്കുക. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനീയം ) എന്നീ സാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതികൾക്കാണ് അവാർഡുകൾ.

 

തിരുവനന്തപുരത്ത് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരനും കവി പ്രഭാ വര്‍മ്മയും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 22ന് തലശ്ശേരിയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങള്‍ക്കുള്ള അബുദാബി ശക്തി പുരസ്‌കാരങ്ങളും , ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരവുമാണ് പ്രഖ്യാപിച്ചത്. ശക്തി പുരസ്‌കാര്ത്തിന് ഇരുപത്തി അയ്യായിരവും, ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് അന്‍പതിനായിരം രൂപയുമാണ് ലഭിക്കുക.

 

മികച്ച നോവൽ വിഭാ​ഗത്തിൽ രണ്ടുപേർക്കാണ് അവാർഡ്. ലതാ ലക്ഷ്മി (കനൽ ഘട്ട്), ഹരിതാ സാവിത്രി (കുർബാൻ) എന്നിവർ പുരസ്കാരത്തിന് അർഹരായി. മികച്ച കഥയ്ക്കുള്ള പുരസ്കാരം സിത്താര എസ് (അമ്ലം) നേടി. വിനീഷ് മണിയൂറിന്റെ എം എൻ വിജയനും, ഐ എം വിജയനും ആര്യ ഗോപിയുടെ കണ്ണാടിയിലെ ദൈവം മികച്ച കവിതയ്ക്കുള്ള പുരസ്കാരം നേടി. ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരത്തിന് നിലമ്പൂർ ആയിഷ അർഹയായി. ആഗസ്റ്റ് 22ന് തലശ്ശേരിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

മറ്റ് പുരസ്കാരങ്ങൾ

നാടകം – ഹേമന്ത് കുമാർ (ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി ), സുധീർ അമ്പലപ്പാട്ട് (വിയർപ്പ് ഗ്രന്ഥികളിൽ പൊടി മരുന്ന് പുകയുന്നത് എന്തുകൊണ്ട്)

ബാലസാഹിത്യം – ജനു (വൈകി വിടർന്ന മയിൽപീലികൾ), എൻ ജി നയൻതാര (പച്ചില കുടുക്ക)

നിരൂപണം – ഇ പി രാജഗോപാൽ (ഭാഷ ഭാവന വിനിമയം), നൗഷാദ് എസ് (കഥ പറച്ചിൽ ഒരു പ്രതിവ്യവഹാരമാണ്)

വിജ്ഞാന സാഹിത്യം – ഡോ. ചന്ദ്രദാസൻ, ബിനീഷ് പുതുപ്പണം

ഇതര സാഹിത്യം – സുധാകരൻ ചന്തവിള, ഡോ. കെ. ശ്രീകുമാർ

പ്രത്യേക പുരസ്കാരങ്ങൾ

ഡോ. രാജാവാര്യർ

സുധ എസ് നന്ദൻ

ഡോ. അനുപമ ബാലകൃഷ്ണൻ

കെ. ടി. രാജീവ്

Share news
error: Content is protected !!