കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിൻ്റെ കീഴില്‍ കൊയിലാണ്ടി കുറുവങ്ങാട് 1992-ല്‍ സ്ഥാപിച്ച ഐ.ടി.ഐ ഇപ്പോഴും പഴയ ഐ.ടി.ഐ തന്നെ. തുടക്കത്തില്‍ ഉണ്ടായിരുന്ന രണ്ട് ട്രേഡുകള്‍ ആണ് മുപ്പത് വര്‍ഷം പിന്നിടുമ്പോഴും ഇവിടെയുള്ളത്. പുതിയ കാലത്തിന് അനുയോജ്യമായ ട്രേഡുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന് ഒട്ടും താത്പര്യമില്ല. തൊട്ടടുത്ത് രണ്ട് കിലോമീറ്റര്‍ അകലത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ വകുപ്പിൻ്റെ കീഴിലുള്ള ഐ.ടി.ഐയില്‍ കേരളത്തിനകത്തും പുറത്തും വിദേശത്തും തൊഴില്‍ സാദ്ധ്യതയുള്ള പത്ത് ട്രേഡുകളാണ് കലോചിതമായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് പട്ടികജാതി വിഭാഗത്തോടുള്ള അവഗണന തിരിച്ചറിയുക. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകളില്‍ ആകെ സീറ്റിന്റെ 80 ശതമാനം പട്ടികജാതിയ്ക്കും പത്തു ശതമാനം പട്ടിക വര്‍ഗത്തിനും പത്തു ശതമാനം മറ്റു വിഭാഗങ്ങള്‍ക്കുമാണ്. ആരംഭത്തില്‍ കുലത്തൊഴില്‍ പരിശീലിപ്പിക്കുന്ന ഐ ടി.സി ആയിരുന്നു. 1992ലാണ് ഐ.ടി.സി – ഐ.ടി.ഐ ആകുന്നത്. കേരളത്തില്‍ ഇത്തരം 43 ഐ.ടി.ഐകള്‍ ഉണ്ട്. ഒട്ടു മിക്കതും തുടങ്ങിയ അവസ്ഥയില്‍ തന്നെ. കുറുവങ്ങാട് ഐ.ടി.ഐയില്‍ ജില്ലയിലെ പട്ടികജാതി വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ നിന്നും അന്യ ജില്ലകളില്‍ നിന്നും കുട്ടികള്‍ പഠിക്കുന്നുണ്ട്. ഹോസ്റ്റല്‍ സൗകര്യവുമില്ല. കോഴ്സുകള്‍ ആകര്‍ഷകമല്ലാത്തതിനാല്‍ പലരും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ അന്നത്തെ പട്ടിക ജാതി വികസനവകുപ്പ് മന്ത്രി പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു നടപടിയും ആയില്ല.
തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐയെ നഗരസഭയും എം.എല്‍.എയും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമ്ബോള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഐ.ടി.ഐയും പരിഗണിക്കണം എം.എം ശ്രീധരന്‍, പൊതു പ്രവര്‍ത്തകന്‍

ആധുനിക കാലത്തിന് യോജിച്ച ട്രേഡുകള്‍ ഇവിടെ കൊണ്ട് വരാന്‍ സ്ഥലം എം.എല്‍.എ ഇടപെടണം

ശശീന്ദ്രന്‍ ബപ്പന്‍കാട് , ഭീം ആര്‍മിനേതാവ്

