വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ

കൊട്ടിയം: വിധവയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു. വീട്ടില്‍ കയറി വായില്‍ മരുന്നൊഴിച്ച് ബോധം കെടുത്തിയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
പീഡനത്തെത്തുടര്‍ന്ന് മാനസിക നില തെറ്റിയ വീട്ടമ്മ ചികിത്സയിലാണ്. കൊട്ടിയം കൊട്ടുംപുറത്ത് രണ്ടാഴ്ച മുന്‍പാണ് അര്‍ദ്ധരാത്രി വീട്ടിനുള്ളില്‍ കടന്ന് പീഡനം നടത്തിയത്. യുവതിയുടെ അമ്മയില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. മാനസികമായി ഏറെ തകര്‍ന്ന നിലയിലാണ് യുവതി.

വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ ശേഷം വായില്‍ മരുന്നൊഴിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം. ഭര്‍ത്താവ് മരിച്ച ശേഷം എട്ടും പത്തും വയസ്സുള്ള മക്കള്‍ക്കൊപ്പമായിരുന്നു താമസം. യുവതിയെ കൊട്ടിയം പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

