KOYILANDY DIARY

The Perfect News Portal

ചെറു മത്സ്യങ്ങളെ പിടിക്കുന്നത് കൊയിലാണ്ടി കടലോരത്ത് സംഘർഷ സാധ്യത ഉടലെടുക്കുന്നു

കൊയിലാണ്ടി: ട്രോളിംഗ് നിരോധന സമയത്ത് ചെറു മത്സ്യങ്ങളെ പിടിക്കുന്നത് കടലോരത്ത് സംഘർഷ സാധ്യത ഉടലെടുക്കുന്നു. കോടിക്കൽ ബീച്ചിലും, മുത്തായം ബിച്ചിലുമാണ് ചെറുമീനുകളുടെ വിൽപ്പന വ്യാപകമായി നടത്തുന്നത്. സർക്കാറിന്റെ ഉത്തരവ് പ്രകാരം ചെറു മത്സ്യങ്ങളെ പിടിക്കുന്നത് നിയമ വിരുദ്ധമാണ്.

ഫിഷറീസ് വകുപ്പിന്റെ കീഴിൽ മറൈൻ എൻഫോയ്സ് മെന്റും, കോസ്റ്റൽ പോലീസുമാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതെങ്കിലും, ഇവർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് ഒരു വിഭാഗം മത്സ്യ തൊഴിലാളികളുടെ ആരോപണം. ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരാണ് ചെറു മത്സ്യങ്ങളെ ചെറിയ കണ്ണി വല ഉപയോഗിച്ചാണ് പിടിക്കുന്നത്. പറയുന്നത്.

ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് ചെറു മത്സ്യങ്ങളെ പിടിക്കുന്നത് വ്യാപകമാകുന്നത്. സാധാരണയായി നിയമവിരുദ്ധമായി മത്സ്യങ്ങളെ പിടിച്ചാൽ 50,000വും, ഒരു ലക്ഷം രൂപ വരെയും ഫൈൻ ഈടാക്കാൻ സർക്കാർ ഉത്തരവുണ്ട്‌. വീണ്ടും ഇതുപോലെ മത്സ്യം പിടിച്ചാൽ രണ്ട് ലക്ഷം രൂപ ഫൈൻ ഈടാക്കുകയും, ഇവരുടെ ആർ.സി. റദ്ദ് ചെയ്യുവാനും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്‌.

Advertisements

ചെറു മത്സ്യങ്ങളെ പിടിക്കുന്നത് തുടർന്നാൽ മത്സ്യ സമ്പത്തിന് തന്നെ വൻ ഭീഷണിയാണ്. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസ്, മറ്റ് ഡിപ്പാർട്ട്മെന്റിലും വിവരം നൽകിയെങ്കിലും ഇത്‌ തുടരുകയാണ്. എന്നാൽ മൽസ്യതൊഴിലാളികളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് കടലിലും കരയിലും പരിശോധ മറൈൻ എൻഫോയ്സ് മെന്റ് കർശനമാക്കിയതായി പറയുന്നു. പോലീസും കടലോരത്ത് പരിശോധന നടത്തിയിരുന്നു. മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനായി 58 ഓളം ചെറു മത്സ്യങ്ങളെ പിടിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *