KOYILANDY DIARY.COM

The Perfect News Portal

ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തു

അടിമാലി: റിസോര്‍ട്ടിലെ കുളം വൃത്തിയാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാംമൈല്‍ തറമുട്ടത്ത് സണ്ണിയെയാണ് അടിമാലി പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ കല്ലാറിനുസമീപം ഇരുട്ടുകാനത്ത് ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിലാണ് സംഭവം. അയല്‍വാസിയായ തറമുട്ടത്ത് സണ്ണി വാക്കത്തി ഉപയോഗിച്ച്‌ ബാബുരാജിനെ വെട്ടുകയായിരുന്നു. കൈയ്ക്കും നെഞ്ചിനും വെട്ടേറ്റ ബാബുരാജിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവരാജഗിരി ആശുപത്രിയിലെത്തിച്ചു.

 റിസോര്‍ട്ടിലേക്ക് വെള്ളമെടുക്കുന്ന ബാബുരാജിന്‍റെ കൈവശമുള്ള കുളം വൃത്തിയാക്കുന്നതിനെച്ചാല്ലിയുള്ള തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. കുളം വൃത്തിയാക്കുന്നതിനായി തൊഴിലാളികളെയും കൂട്ടി ബുധനാഴ്ച രാവിലെ എട്ടോടെ ബാബുരാജ് എത്തിയപ്പോള്‍ അയല്‍വാസി സണ്ണി എതിര്‍പ്പുമായി രംഗത്തു വന്നു. ഇതേതുടര്‍ന്ന് ബാബുരാജ് അടിമാലി പോലീസില്‍ പരാതി നല്‍കി. സംഭവ സ്ഥലത്തെത്തിയ പോലിസ് കുളം വൃത്തിയാക്കുന്നത് പിന്നീടാകാം എന്ന ധാരണയില്‍ പിരിഞ്ഞു.

പിന്നീട് 11 ഓടെ കുളത്തിലെ വെള്ളം വറ്റിക്കുന്നതിന് മോട്ടാര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ തുടങ്ങിയതോടെ പ്രകോപിതനായ സണ്ണി വാക്കത്തി ഉപയോഗിച്ച്‌ ബാബുരാജിനെ വെട്ടുകയായിരുന്നു. 2012 ല്‍ ബാബുരാജ് സണ്ണിയുടെ 10 സെന്‍റ് ഭൂമി വാങ്ങിയിരുന്നു. എന്നാല്‍ ഈ ഭൂമിയുടെ സാന്പത്തിക ഇടപാടുകളോ, രജിസ്ട്രേഷന്‍ നടപടിയോ ഇതുവരേ പൂര്‍ത്തിയായിട്ടില്ലെന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച്‌ സണ്ണിയും ബാബുരാജുമായി നാളുകളായി അഭിപ്രായ വ്യത്യാസത്തിലാണ്. ഈ 10 സെന്‍റ് ഭൂമിയില്‍ ബാബുരാജ് രണ്ട് വര്‍ഷം മുന്‍പാണ് കുളം നിര്‍മ്മിച്ചത്. റിസോര്‍ട്ടിലെ ആവശ്യത്തിനാണ് ഈ വെള്ളം ഉപയോഗിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!